Latest Posts

കൊല്ലത്ത് കോടിക്കണക്കിന് രൂപയുമായി കാണാതായ സ്വർണ വ്യാപാരിയുടെ വീട് പൊലീസ് തുറന്ന് പരിശോധിച്ചു

പുനലൂർ : പവിത്രം ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട്  സാബുവിൻ്റെ (സാമുവേൽ )  വീട് പോലീസ് സംഘം തുറന്ന് പരിശോധിച്ചു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
നിക്ഷേപത്തിനാലും സ്വർണ്ണച്ചിട്ടിക്കായും ഇടപാടുകാർ  നൽകിയ കോടി കണക്കിന് രൂപയുമായി  ഈ സ്വർണ വ്യാപാരി മുങ്ങിയതായാണ് പരാതി. 

പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പവിത്രം ജൂവലേഴ്‌സ് ഉടമ പവിത്രം സാബു എന്ന ടി സാമുവൽ ആണ് കേസിലെ പ്രധാന പ്രതി. നിരവധി ഇടപാടുകാരിൽ നിന്നും ശേഖരിച്ച 32 കോടിയോളം രൂപയുമായി മുങ്ങി എന്നാണ് കേസ്. ആറ് മാസത്തിലേറെയായി പോലീസ് ഇയാളെ തിരയുകയാണ്:

0 Comments

Headline