banner

കുണ്ടറയിൽ വാഹനാപകടം, വ്യാപാര സ്ഥാപനത്തിലേക്ക് ഇന്നോവ ഇടിച്ചു കയറി

കുണ്ടറ : ആറുമുറിക്കട ജംഗ്ഷനു സമീപം പ്ലാവറ ഗ്ലാസ്സ് ഹൗസിലേക്ക് ഇന്നോവ ഇടിച്ചു കയറി അപകടം. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പുലർച്ചെ ആയതിനാൽ വൻ അപകടം ഒഴിവായി.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. എഴുകോൺ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഇടിച്ച വഴിയിൽ പുറത്തു സൂക്ഷിച്ചിരുന്നതായ ഗ്ലാസുകൾക്കും കടയുടെ ഷട്ടറിനും കെട്ടിടത്തിന്നും കേടുപാടുകൾ സംഭവിച്ചു.

Post a Comment

0 Comments