banner

നിരത്തുകൾ തോടുകളായി: കുഴിയിൽ വീണു നടുവൊടിഞ്ഞു നാട്ടുകാർ, കണ്ണടച്ച് ജനപ്രതിനിധികളും പഞ്ചായത്തും; ഒടുവിൽ വാഴ വെച്ച് എസ്.ഡി.പി.ഐയുടെ പ്രതിഷേധം


കരുവ : തൃക്കരുവ ആലുവിള റോഡ് തോടായിട്ട് മാസങ്ങൾ പിന്നിടുന്നു നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ റോഡിൽ വാഴ നട്ട് SDPI പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് SDPI ബ്രാഞ്ച് പ്രസിഡൻ്റ് അനസിൻ്റ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി. 

എസ്.ഡി.പി.ഐ നടുവിലച്ചേരി ബ്രാഞ്ച് സെക്രട്ടറി അനസ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം കൊല്ലം മണ്ഡലം പ്രസിഡൻറ് ഷെഫീഖ് കരുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീമിൻ്റെ സാന്നിധ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ അഞ്ചാലുംമൂട് സിറ്റി പ്രസിഡൻറ് സലാഹുദ്ദീൻ, സെക്രട്ടറി നിഷാദ് തുടങ്ങി ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.

ഈ പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പ്രവർത്തകർ പറഞ്ഞു. തൃക്കരുവ ആലുവിള റോഡിനെ സംബന്ധിച്ച് അഷ്ടമുടി ലൈവും നിരന്തരമായി വാർത്ത നൽകി വരുകയായിരുന്നു.

Post a Comment

0 Comments