banner

കേരളത്തെ രണ്ടായി പിളർത്തുന്ന കെ. റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കുണ്ടറ യു. ഡി. എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുണ്ടറമുക്കടജങ്ഷനിൽ ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എം. പി. യും, പി. സി. വിഷ്ണുനാഥു എം. എൽ. എ. യും ഉപവാസസമരം നടത്തി. ഉപവാസസമരം പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശൻ ഉത്ഘാടനം ചെയ്തു. 

കേരളത്തെ രണ്ടായി പിളർത്തുന്നതും കേരള ജനതയെ കടക്കണിയിലാക്കുന്നതും പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നതുമായ കെ. റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കെ. പി. സി.ജനറൽ സെക്രട്ടറി. ശ്രീ പ്രതാപവർമ തമ്പാൻ, ആർ. എസ. പി. സംസ്ഥാന സെക്രട്ടറി ശ്രീ അസ്സിസ് എക്സ്. എം. എൽ. എ., ഫോർവേഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ശ്രീ ദേവരാജൻ,യു. ഡി. എഫ് ന്റെ സംസ്ഥാന ജില്ലാ തല നേതാക്കൾ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കൺവീനർ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. കെ റെയിൽസിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻതിരിയാണമെന്ന് യു. ഡി. എഫ്. ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടു.

Post a Comment

0 Comments