banner

കൊല്ലത്ത് സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം അഞ്ചാലുംമൂട്ടിൽ

കൊല്ലം / അഞ്ചാലുംമൂട് : സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായി. തൃക്കരുവ മുളയ്ക്കവയലിന് സമീപം പള്ളിത്താഴത്തിൽ വീട്ടിൽ അനിൽകുമാർ  (43)  ആണ് പൊലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പ്രതിയുടെ അയൽവാസിയും വിധവയുമായ യുവതിയെ അവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വീടിന് പുറത്തേക്ക് ഓടിയ യുവതിയെ പിന്തുടർന്ന് എത്തി കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിന് കുത്താൻ ശ്രമിക്കുകയും യുവതി കുതറി മാറിയതിനാൽ ഇവരുടെ തുടയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവരുടെ പരാതിയിലാണ് പൊലീസ് നടപടി.

അക്രമണത്തിൽ 35കാരിയായ അനിതയ്ക്കാണ് പരിക്കേറ്റത്. പ്രതിയും യുവതിയും സഹോദരങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. അനിതയുടെ ഭർത്താവ് മുന്നേ മരിച്ചതാണ്. പ്രതി സഹോദരിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും അസഭ്യം വിളിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.

അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജൻറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ എം. ഷബ്ന, എസ്. പ്രദീപ് കുമാർ​, എം.ജെ. ഹരികുമാർ, സി.പി.ഒ എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

إرسال تعليق

0 تعليقات