കൊല്ലം / കടയ്ക്കൽ : ഇരുചക്രവാഹനത്തിൽ കഞ്ചാവ് കച്ചവടം നടത്തിയവരെ എക്സൈസ് അറസ്റ് ചെയ്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കടയ്ക്കലിൽ നിന്നുമാണ് ഇവരെ എക്സൈസ് കുടുക്കിയത്. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കുമ്മിൾ കൊണ്ടോട്ടി വാർത്തൊടി വീട്ടിൽ സുജിത്(29) കുമ്മിൾ പാങ്ങലുകാട് ഗണപതിനട പേഴ്‌വിള വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.
വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിലാണ് പിടികൂടിയത്. കഞ്ചാവ് മാഫിയ സംഘത്തിൽപെട്ടവരാണ് അറസ്റ്റിലായത്. പ്രതികൾ അഞ്ചുവർഷത്തിലേറെയായി കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നിരന്തരം പ്രദേശത്ത് സാമൂഹ്യ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നവരാണ്. ഇവരുടെ കഞ്ചാവ് കച്ചവട രീതി തന്ത്രപരമായിരുന്നുവെന്നും എക്സൈസ് അറിയിച്ചു. കഞ്ചാവ് പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് വേണ്ട സ്ഥലങ്ങളിൽ വഴിയിലേക്ക് എറിഞ്ഞു കൊടുക്കും ഇത് സ്വീകരിക്കുന്നയാൾ ഇതിൻ്റെ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ് പതിവെന്നും എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.
അഞ്ചു വർഷക്കാലമായി ഇവരുടെ പേരിൽ യാതൊരു തരത്തിലുള്ള കേസുകളും ഉണ്ടായിട്ടില്ല. ഇവർ ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു. ടിപ്പർ ലോറികൾ ഉൾപ്പെടെ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിലവിലുണ്ട്. ആഡംബരകാറുകളും ഇവരുടെ പക്കലുള്ളതായി എക്സൈസ് സംഘം പറഞ്ഞു. ഇവർക്കൊപ്പം നിരവധിപേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.
0 Comments