banner

മെഡിക്കൽ കോളേജ് ഫാർമസി സ്റ്റോറിൽ അതിക്രമിച്ച് കയറി മോഷണം, കൊല്ലം സ്വദേശിയായ 23കാരൻ പിടിയിൽ


തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസി സ്റ്റോറിൻ്റെ പൂട്ട് തകര്‍ക്കുകയും അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്ടിക്കുകയും ചെയ്ത പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ് റ്റ്  ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചയാണ് മോഷണം. 18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസിയുടെ വാതില്‍ പൂട്ട് പൊളിച്ച്‌ അകത്ത് കടന്ന പ്രതി, സ് റ്റോറിനുള്ളിലെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക്  കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നിൻ്റെ 140 ആംപ്യൂളുകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാര്‍മസിയിലെത്തിയ ജീവനക്കാരാണ് മോഷണം വിവരം കണ്ടെത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ് റ്റര്‍ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കല്‍ കോളജ് എസ്.എച്ച്‌.ഒ പി. ഹരിലാലി െന്‍റ നേതൃത്വത്തില്‍ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ് ദുല്‍ ജവാദ്, സി.പി.ഒ മാരായ ബിമല്‍ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments