Latest Posts

സഹപ്രവർത്തകരുടെ ശമ്പളത്തിൽ നിന്ന് കോടികൾ തട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : സൗദി ആസ്ഥാനമായി പ്രവത്തിക്കുന്ന ഐടി കമ്പനിയുടെ തിരുവനന്തപുരത്തെ ശാഖയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 2.5 കോടി രൂപ തട്ടിയ കൊല്ലം സ്വദേശിയെ പൊലീസ് പിടികൂടി. സ്ഥാപനത്തിലെ തന്നെ അക്കൗണ്ട് മാനേജറായി ജോലി നോക്കി വന്ന കൊല്ലം പത്തനാപുരം സ്വദേശി ദീപക് ദിനേശാണ് തിരുവനന്തപുരം പേട്ട പൊലീസ് പിടികൂടിയത്. 

33 വയസ്സുള്ള ദീപക് 2020 മുതലാണ് സ്ഥാപനത്തിലെ ജോലിക്കാരുടെ ശമ്പളത്തിൽ നിന്ന് പണം തട്ടിപ്പ് നടത്താൻ തുടങ്ങിയത്. സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്രാഞ്ചിൽ ജീവനക്കാരിൽ നിന്ന് നിശ്ചിത സംഖ്യ കുറയുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് ദീപക്കിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. തട്ടിപ്പ് കമ്പനി പുറത്ത് കൊണ്ട് വരുന്നതും. 

പരാതി നൽകിയതിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പുനലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

പേട്ട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുനിൽ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ കൊല്ലം പുനലൂരിൽ നിന്ന് പിടികൂടുന്നത്.  

0 Comments

Headline