യുവാവിനെ ആളുമാറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ അംഗത്തിന് ഒളിസ്ഥലം ഒരുക്കി നല്‍കിയ യുവാവിനെ പോലീസ് പിടികൂടി. ഒക്ടോബര്‍ മാസം രണ്ടാം വാരം കരുനാഗപ്പളളി പട. വടക്ക് സ്വദേശികളായ യുവാക്കളെ ആള് മാറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലുള്‍പ്പെട്ടയാളാണ് പോലീസ് പിടിയിലായത്. കരുനാഗപ്പളളി അയണിവേലിക്കുളങ്ങര കോഴിക്കേട് മേക്ക് കിണറ്റുംമ്മൂട്ടില്‍ രാജന്‍ മകന്‍ സന്ദീപ് (22) ആണ് പോലീസ് പിടിയിലായത്.
അക്രമി സംഘത്തിലെ ഒമ്പത് പേരെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കിടയില്‍ പോലീസ് പിടി കൂടിയിരുന്നു. സംഘത്തിലെ ഒളിവില്‍ പോയ ആള്‍ക്ക് ഒളിവിടം ഒരുക്കി നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്.
അക്രമി സംഘത്തിലെ സുഹൈല്‍ എന്നയാളിന്‍റെ കാമുകിയെ കരുനാഗപ്പളളി പുളളിമാന്‍ സ്വദേശിയായ ഫഫീസ് എന്ന യുവാവ് ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫഫീസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി സുഹൈലിന്‍റെ നേതൃത്വത്തിലുളള ആക്രമി സംഘം രാത്രി എട്ടര മണിയോടു കൂടി കരുനാഗപ്പളളി എസ്.ബി.എം ജംഗ്ഷന് പടിഞ്ഞാറ് സിബി ഹോട്ടലിന് സമീപം റോഡില്‍ രണ്ട് സ്ക്കൂട്ടറുകളിലും കാറിലുമായി കാത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം അത് വഴി സുഹൃത്തുക്കള്‍ക്കൊപ്പം സ്ക്കൂട്ടറില്‍ വന്ന അലി മുഹമ്മദിനെ ആള് മാറി തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ കൈവശമിരുന്ന ക്രിക്കറ്റ് സ്റ്റമ്പും ഇരുമ്പ് വടികളും ഉപയോഗിച്ച് അടിക്കുകയും അലിമുഹമ്മദിന് ഒപ്പമുണ്ടായിരുന്ന ബിലാല്‍ എന്നയാളിനെ നെഞ്ചിലും വയറ്റിലും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിലാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി, ഗോപകുമാറിന്‍റെ നേതൃത്വത്തില്‍, എസ്സ്.ഐമാരായ ജയശങ്കര്‍, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, സി.പി.ഓ ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments