banner

കൊല്ലത്ത് മഴവെള്ളപാച്ചിലിൽ മണ്ണിടിഞ്ഞു, ആളപായമില്ല

കൊല്ലം : കിഴക്കേ കല്ലട ചിറ്റുമല കിഴക്ക് പാറേമുക്കിൽ മണ്ണിടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ചെങ്കുത്തായ ഭൂമിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിൽ നിന്നും ഒഴുകി എത്തിയ മഴവെള്ളപാച്ചിൽ മൂലമാണ് മണ്ണിടിഞ്ഞത്. സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ഉരുൾ പൊട്ടലിന് സമാനമായ രീതിയിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്. താഴ്ഭാഗത്തായി ചിറ്റുമല ചിറയാണുള്ളത്.

ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

Post a Comment

0 Comments