Latest Posts

കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം, കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം പാപ്പാല പാറക്കട ജംങ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്ന ഗൃഹനാഥൻ മരിച്ചു. പാപ്പാല ഉടയൻ കാവിന് സമീപം നെല്ലിക്കുന്ന് വീട്ടിൽ കുറുപ്പ് എന്ന് വിളിക്കുന്ന വിജയകുമാരൻ നായർ (61) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം (ഞായറാഴ്ച) രാത്രിയാണ് അപകടം നടന്നത്. ഇയാളെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ അബോധാവസ്തയിൽ റോഡിൽ കിടന്ന വിജയകുമാറിനെ കിളിമാനൂർ പോലീസ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തുടർന്ന് പോലിസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഐ.എസ്.എച്ച്.ഒ എസ്.സനൂജിൻ്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ നായർ എ.എസ്.ഐ താഹിറുദ്ദീൻ സി.പി.ഒമാരായ ഷംനാദ്, ശ്രീരാജ്, സോജു , ബിനു വിനയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം കാറും കാർ ഡ്രൈവറേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

0 Comments

Headline