സുബിൽ കുമാർ
വർക്കല : 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 20കാരൻ അറസ്റ്റിൽ. ഇടവ അംബേദ്കർ കോളനിയിൽ മങ്ങാട് ചരുവിള വീട്ടിൽ പ്രവീൺ (20) ആണ് പൊലീസ് പിടിയിലായത്. പിന്നാലെ വടക്കുംതല സ്വദേശി അനിയൻകുഞ്ഞ് (39) എന്നയാളും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പിടിയിലായി.
കഴിഞ്ഞ 27 മുതൽ 17 കാരിയായ മകളെ കാണാതായതായി അമ്മ ചവറ പോലീസിൽ പരാതി നൽകിയിരുന്നു അന്വേഷണത്തിൽ യുവാവിനൊപ്പം പെൺകുട്ടിയെ കഴിഞ്ഞദിവസം കടക്കലിൽനിന്ന് കണ്ടെത്തി വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു യുവാവിനൊപ്പം പോകുന്നതിനു മുമ്പ് അമ്മയുടെ രണ്ടാം ഭർത്താവ് അപമര്യാദയായി പെരുമാറിയതായി പെൺകുട്ടിയുടെ മൊഴിയിൽ. കരുനാഗപ്പള്ളി സ്വദേശിയായ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു
0 تعليقات