Latest Posts

കിവീസിനെ മുട്ടുകുത്തിച്ച് കന്നി കീരീടം, ടി20 ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്

ഞായറാഴ്ച നടന്ന ഈ വർഷത്തെ ടി20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ പുതിയ ലോക ചാമ്പ്യന്മാരായി. 2007-ൽ ആരംഭിച്ച ലോക ടൂർണമെന്റിൽ ഇതുവരെയും മഞ്ഞ കുപ്പായക്കാർക്ക് തങ്ങളുടെ രാജ്യത്തേക്ക്  ടി20 ലോകകപ്പ് കൊണ്ട് പോകാൻ സാധിച്ചിട്ടില്ല. 2021 ലോകകപ്പ് നേടിയതോടെ ഓസ്‌ട്രേലിയയ്ക്ക് കന്നി കിരീടമായി . 2010-ലെ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയ എത്തിയിരുന്നു എന്നാൽ ആ വർഷം ഇംഗ്ലണ്ടിന് ട്രോഫി നേടി. ഓസ്ട്രേലിയയുടെ മിയാക്കൽ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ ആരോൺ ഫിഞ്ചിന്റെ കീഴിലുള്ള പുതിയ ഓസ്‌ട്രേലിയൻ ടീമിന് ഇന്ന് രാത്രി യുഎഇയിൽ കിരീടം നേടിക്കൊണ്ട്  റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞു.

ഭാഗ്യം തുണയ്ക്കാതിരുന്ന ന്യൂസിലന്‍ഡിനെ കൊതിപ്പിച്ച് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് കിരീടവുമായി മടങ്ങും. ദുബായിയില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിംഗ് നടത്തിയ ന്യൂസിലന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ നേടിയത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്ത് ബാക്കിനില്‍ക്കെ വിജയം കാണുകയായിരുന്നു.

അവസാന മത്സരത്തിൽ ഹാഫ് സെഞ്ച്വറി നേടി അസാധ്യ മികവ് പുലർത്തിയ ക്യാപ്റ്റൻ കെയ്ൻ വില്ലംസണിന്റെ ബാറ്റിംഗിലാണ് ന്യൂസീലൻഡ് 172 റൺസ് നേടിയത്. വില്ലംസൺ 85 റൺസും ന്യൂസീലൻഡിന് വേണ്ടി മാർട്ടിൻ ഗുപ്തിൽ 28, ജെയിംസ് നിഷാം(13*),ഗ്ലെൻ ഫിലിപ്സ് (18) എന്നിവർ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ഓസിസിന് വേണ്ടി ജോഷ് ഹസ്സിൽവുഡ് 3 വിക്കറ്റുകൾ നേടിയപ്പോൾ ആദം സാംബ ഒരു വിക്കറ്റും നേടി.

0 Comments

Headline