banner

പെരുമണിൽ ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു

കൊല്ലം : റെയില്‍വേപാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. പെരുമണ്‍ ഷാജി നിവാസില്‍ ചന്ദ്രബാബു(51) ആണ് മരിച്ചത്. ചൊവാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.  പെരുമണ്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് കൊല്ലംഭാഗത്തേക്ക് പോകുകയായിരുന്ന കേരളഎക്‌സ്പ്രസിടിച്ചത്. 

വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. അഞ്ചാലുംമൂട് പൊലീസും റെയില്‍വേപൊലീസും സ്ഥലത്തെത്തി മേൽ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറ് മാസത്തിനിടെ അഞ്ചിലധികംപേരാണ് പെരുമണ്‍ഭാഗത്ത് പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിനിടിച്ച് മരിച്ചത്

Post a Comment

0 Comments