പത്തനാപുരം : കല്ലുകടവിൽ മഴ മൂലം വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് എംഎൽഎ ഗണേഷ്കുമാറും രംഗത്തിറങ്ങി. ഒപ്പം ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിരവധി പേരെ രക്ഷിച്ചു. പിഞ്ച് കുഞ്ഞ് ഉൾപ്പടെ ഇരുനില വീട്ടിൽ കുടുംങ്ങിയ 5 പേരെ ഈ സംഘം രക്ഷപ്പെടുത്തി.
പത്തനാപുരത്തും സമാനമായ വെളളം കയറിയ വീട്ടില്‍നിന്നും കുടുംബങ്ങളെയും എം.എൽ.എ ഗണേഷ് കുമാറും ഫയര്‍ഫോഴ്സ് അടങ്ങിയ രക്ഷാസേനയും സാഹസികമായി രക്ഷപെടുത്തി. രാവിലെ പുനലൂർ പത്തനാപുരം റോഡിൽ ചെമ്മാന്‍പാലം മുങ്ങിയ സ്ഥിതിയുണ്ടായി. ഇതു വഴിയുള്ള വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
തലവൂർ കുരായായിൽ മണ്ണ് ഇടിഞ്ഞ് വീണതായി റിപ്പോർട്ട് ചെയ്തിരുന്നു ഇവിടെ നിന്ന് മണ്ണ് നീക്കിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
0 Comments