ഇന്ന് പുലർച്ചെ ആറു മണിയോടെ കൂടിയാണ് ഈ സംഭവം ഉണ്ടായിട്ടുള്ളത് മഞ്ഞക്കാട് സ്വദേശിനി ദിവ്യയാണ് നാലും, ഒന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളത്. ഇവരുടെ ഭർത്യ മാതാവ് അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. രണ്ടുപേരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വിവരത്തെ തുടർന്നാണ് ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തുന്നത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ച നിലയിലാണ് ദിവ്യയെ കണ്ടെത്തിയത്. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ അന്വേഷിച്ച് എത്തിയ ബന്ധുക്കളാണ് കുട്ടികൾ മരിച്ച വിവരം അറിയുന്നത് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നതാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഭർതൃമാതാവ് അമ്മിണിക്കും യുവതിക്കും മരണകാരണമായേക്കാവുന്ന കുഴപ്പങ്ങൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
0 تعليقات