banner

ദുരൂഹത ബാക്കിയാക്കി: ആത്മഹത്യാശ്രമം നടത്തി ചികിത്സയിലിരിക്കെ യുവാവ് ആശുപത്രി മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

കൊടുങ്ങല്ലൂർ : കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവഞ്ചിക്കുളം  ചെമ്മാലിൽ വിഷ്ണു (25) ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ടോടെയാണ് വീടിനടുത്തെ ആളൊഴിഞ്ഞ വീട്ടിൽ വിഷ്ണു ആത്മഹത്യാശ്രമം നടത്തിയത്.
ഇതിനെ തുടർന്ന് ഇയാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ശേഷം ഇന്നലെ വൈകിട്ടോടെയാണ് ആശുപത്രിയിലെ മുറിക്കകത്ത് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കേസിൽ ദുരൂഹത നിലനില്ക്കാൻ കാരണം ബുധനാഴ്ച്ച വിഷ്ണുവിൻ്റെ സുഹൃത്തായ 18 കാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്ന് വൈകിട്ട് തന്നെയാണ് വീടിനടുത്തെ ആളൊഴിഞ്ഞ വീട്ടിൽ വിഷ്ണു ആത്മഹത്യാശ്രമം നടത്തിയത്.

Post a Comment

0 Comments