banner

സിനിമയിലെ കുറുപ്പിന് നാടെങ്ങും കയ്യടി, തിയറ്ററുകൾ ഹൗസ്ഫുൾ: ക്ലാസ് അല്ലെങ്കിൽ മാസ്സ്?

പിടിക്കിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമായ കുറുപ്പിന് തീയേറ്ററുകളിൽ സിനിമാ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള സ്വീകരണം ലഭിക്കുന്നതായി റിപ്പോർട്ട്.  ചാക്കോ കൊലക്കേസ് ഏതൊരു മലയാളിക്കും മുന്നിൽ വെളിപ്പെട്ടിരിക്കുന്ന ഒന്നാണ് ഇത് അറിഞ്ഞിട്ടും ഒരു വലിയ വെല്ലുവിളിയാണ് കുറുപ്പ് സിനിമയുടെ അണിയറ പ്രവർത്തകർ ഏറ്റെടുത്തത്.

അതേസമയം, ആദ്യ ഷോ കഴിയവേ തിയറ്ററുകൾ പലതും ഹൗസ്ഫുൾ ആയി തുടരുകയാണ്. അടുത്ത മണിക്കൂറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗും ഏതാണ് അവസാനിച്ച സ്ഥിതിയാണ്. ഇതെല്ലാം സിനിമാ മേഖലയ്ക്ക് അനുകൂലമായ രീതിയാണ്.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിൽ ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ബുക്കിങ് ആരംഭിച്ച് വളരെ പെട്ടന്ന് തന്നെ ആദ്യദിനങ്ങളിൽ ഹൗസ്ഫുൾ ആയി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമേ തിയേറ്ററിൽ പ്രവേശനമുള്ളൂ.

ക്ലാസ് അല്ലെങ്കിൽ മാസ്സ്?

ക്ലാസ് അല്ലെങ്കിൽ മാസ്സ്? ആണോ എന്ന തരത്തിലിലാരു ചോദ്യം പ്രേഷകർക്കിടയിലുണ്ട്. സിനിമയുടെ റിവ്യൂവിനൊപ്പം അതും പറയാം.

إرسال تعليق

0 تعليقات