banner

നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷക ശ്രദ്ധ നേടുന്നു, ഫീൽ ഗുഡ് മൂവി എന്ന് പ്രതികരങ്ങൾ

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ' കനകം കാമിനി കലഹം' പ്രേക്ഷക ശ്രദ്ധ നേടുന്നതായി റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയോടെ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. 

നർമ്മത്തിൽ ചാലിച്ച ഒറ്റതവണ ഏതൊരു മനുഷ്യനെയും പിടിച്ചിരുത്താൻ സാധിക്കുന്ന തരത്തിലുള്ള ത്രെഡാണ് സിനിമയ്ക്ക് പിന്നിലെന്ന് പല സിനിമാസ്വാദകരുടെ അഭിപ്രായ പ്രകടനങ്ങളും ചൂണ്ടിക്കാട്ടുന്നു. മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിൽ ആവിശ്കകരിച്ചിരിക്കുന്നത്.

അതേസമയം, നിവിൻ പോളിയിൽ നിന്നുള്ള പ്രതീക്ഷ ഇതിനുമപ്പുറമാണെന്ന് സിനിമാസ്വാദകർ കുറിച്ചു. കൊവിഡിന് ശേഷം ഒ.ടി.ടിക്ക് പ്രാധാന്യം ലഭിക്കുമ്പോൾ ചർച്ചകളും ഏറെയാണ്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖ താര നിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Post a Comment

0 Comments