banner

സോഷ്യൽ മീഡിയയിൽ തരംഗമായി ''ആണായാല്‍ കരയല്ലേ പെണ്ണായാല്‍ കുനിയല്ലേ"; വീഡിയോ കാണാം

‘ജെന്‍ഡര്‍ റോള്‍സ്’ എന്ന് കേട്ടാൽ പെട്ടെന്ന് മനസ്സിലാവണമെന്നില്ല എന്നാൽ ആണായാല്‍ കരയല്ലേ പെണ്ണായാല്‍ കുനിയല്ലേ എന്ന് കേട്ടാൽ നിങ്ങൾക്ക് വേഗം മനസ്സിലാവും, അങ്കിൽ ഈ റാപ്പ് സോങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. സ്ത്രീയും പുരുഷനും നേരിടുന്ന ചില ഉപദേശ വൈരുദ്ധ്യങ്ങളേക്കുറിച്ചും ലിംഗപരമായി നേരിടേണ്ടി വരുന്ന അവഗണകളേയുമാണ് ഈ പ്രസക്തമായ കാലഘട്ടത്തിൽ കാര്‍ത്തിക് കൃഷ്ണന്‍ എന്ന റാപ്പർ വരച്ചുകാട്ടുന്നത്.

കാര്‍ത്തിക് കൃഷ്ണന്‍ പറയാൻ ഉദ്ദേശിച്ച വിഷയം തികച്ചും ജനങ്ങളിൽ അത്രമേൽ ആഴത്തിൽ പതിച്ചു എന്നത് ഈ ഗാനം വയറലായതിലൂടെ മലയാളിക്ക് മനസ്സിലായിട്ടുണ്ട്. പരിഹാസരൂപേണ ചില സമകാലിക വിഷയങ്ങളിൽ ക്യത്യമായി അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരാളാണ് റാപ്പർ എന്നതിനൊപ്പം യൂട്യൂബും വ്ളോഗറും കൂടിയായ കാർത്തിക്ക്.

ഇതിന് മുൻപും പലരും കാലഘട്ടം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് റാപ്പർ പലരും ഒരുപാട് ഗാനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്

Post a Comment

0 Comments