banner

ഏഴുവയസ്സുകാരിയെയും, 52 കാരിയായ ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച പ്രതിക്കായി തിരഞ്ഞ് പൊലീസ്

കോഴിക്കോട് : ഏഴുവയസ്സുകാരിയെയും,  ബന്ധുവായ ഭിന്നശേഷിക്കാരിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയിന്‍ എളാങ്ങല്‍ മുഹമ്മദി(46) നു വേണ്ടിയാണ് പൊലീസ് തിരച്ചിൽ.

ഭിന്നശേഷിക്കാരിയായ 52 കാരിയും  ഏഴുവയസ്സുകാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി പീഡിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കുട്ടി ഓടി രക്ഷപ്പെട്ടപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പിന്നാലെ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ, കണ്ടു പിടിക്കാനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പെണ്‍കുട്ടിയെയും ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.

Post a Comment

0 Comments