അഞ്ചാലുംമൂട് : ഞാറയ്ക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രതി പരിസരവാസികൾ ശല്യമുണ്ടാക്കുന്നതായി വീട്ടുടമയ്ക്ക് പരാതി ലഭിക്കുകയും ഇതന്വേഷിക്കാൻ ചെന്ന വീട്ടുടമസ്ഥയേയും മകളേയും അപമാനിക്കുകയും അസഭ്യം പറയുകയും തുടർന്ന വീട്ടുടമസ്ഥയുടെ മകളുടെ വസ്ത്രം വലിച്ചു കീറി മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. തൃക്കരുവ , ഞാറയ്ക്കലിന് സമീപം ചന്തകടവ് റാങ്ങലത്ത് വടക്കതിൽ വീട്ടിൽ സനൂജ് (40) എന്നയാളാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.
ഈ മാസം 11ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊല്ലം നഗരത്തിൽ താമസിക്കുന്ന വീട്ടുടമയ്ക്കും കുടുംബത്തിനും പരിസരവാസികൾ നിരന്തരമായി പ്രതിയെക്കുറിച്ച് ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി താമസിക്കുന്ന വാടക വീടിൻ്റെ ഉടമസ്ഥയും മകളും സംഭവ സ്ഥലത്ത് എത്തുന്നത്. തുടർന്ന് കാര്യമന്വേഷിക്കവേ വീട്ടുടമസ്ഥയേയും മകളേയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുടമസ്ഥയുടെ മകളുടെ വസ്ത്രം വലിച്ചു കീറി മാനഹാനി വരുത്തുകയും ചെയ്തതായും പരാതിയിന്മേൽ ആരോപിക്കുന്നു.
അഞ്ചാലുംമൂട് ഐ.എസ്.എച്ച്.ഒ സി.ദേവരാജൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്യാം.ബി, ശബ്ന എം, ജയപ്രകാശൻ വി എ.എസ്.ഐ രാജേഷ് കുമാർ. ബി സി.പി.ഒമാരായ ബെൻസി ജോസഫ്, സുമേഷ്, സുനിൽ ലാസർ ഡ്രൈവർ സി.പി.ഓ മണികണ്ഠൻ എന്നിവരടങ്ങിയ അഞ്ചാലുംമൂട് പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments