banner

നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടി കൂടിയ വയോധികന്മാരെ പൊലീസ് പിടികൂടി




കിളിമാനൂർ : കഴിഞ്ഞ ദിവസം വൈകിട്ട് 6.30 മണിയോടെ വെള്ളല്ലൂർ മൊട്ടലുവിള ജംഗ്ഷനിൽ ആയിരുന്നു സംഭവം. മൊട്ടലിൽ പുതു വീട്ടിൽ സുരേന്ദ്ര കുറുപ്പ്, മൊട്ടലിൽ വീട്ടിൽ അനിൽകുമാർ എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

മൊട്ടലുവിള ജംഗ്ഷനിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. കല്ലു കൊണ്ട് തലയ്ക്കിടിയേറ്റ അനിൽ കുമാറിനും കത്തികൊണ്ട് കഴുത്തിൽ കുത്തു കിട്ടിയ സുരേന്ദ്രക്കുറുപ്പിനും പരിക്കുകൾ പറ്റി. അനിൽ കുമാറിനെ പോലീസ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുരേന്ദ്രക്കുറുപ്പ് പോലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Post a Comment

0 Comments