കൊല്ലം : യുവാവിനെ റോഡില്‍ വച്ച് അന്യായ തടസം ചെയ്ത് അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുക്കിന്റെ പാലം ഇടിച്ച് പൊട്ടിച്ചും കമ്പി വടി കൊണ്ട് നടുവിനടിച്ചും മാരകമായി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ സംഘത്തിലെ ഒരാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മയനാട് വില്ലേജില്‍ നടുവിലക്കര ചേരിയിൽ ഉമയനല്ലൂര്‍ പട്ടരുമുക്ക് കുണ്ടുകുളം വയലിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍ റഫീഖ് (28) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21.07.2021-ന് ഉമയനല്ലൂര്‍ ജംഗ്ഷന്‍ സമീപം വച്ച് കിളികൊല്ലൂര്‍ വില്ലേജില്‍ മാലിക്കര മുസ്ലിം പള്ളിക്ക് സമീപം ഐശ്വര്യ നഗര്‍-14ല്‍ വാടകക്ക് താമസിക്കുന്ന കമാലുദ്ദീന്‍ മകന്‍ ഷെമീര്‍ (32) നെയാണ് അക്രമി സംഘം മാരകമായി ഉപ്ര്രവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെമീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കുണ്ടറ താലുക്ക് ആശുപ്രതിയിലും ചികിത്സയില്‍ കഴിഞ്ഞു വരികയാണ്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്റെ നിര്‍ദേശാനുസരണം
കൊട്ടിയം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എസ്.ഐ മാരായ സുജിത് ജി നായര്‍, ഷിഹാബ് ,റെനോക്സ് സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
0 Comments