മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ കയറിയ യുവാവ് തൊഴുത് പ്രാർത്ഥിച്ച ശേഷം നേർച്ചപ്പെട്ടി മോഷ്ടിച്ചു. മോഷണത്തെ തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്
കഴിഞ്ഞ നവംബർ 9 ന് രാത്രി ഖോപത് ഏരിയയിലെ ഹനുമാൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നേർച്ചപ്പെട്ടിയിൽ ആയിരത്തിലധികം രൂപയുണ്ടായിരുന്നതായി ക്ഷേത്രത്തിൻ്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന വ്യക്തി പൊലീസിനോട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് പ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതും തുടർന്ന് അവിടെ സൂക്ഷിച്ചിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടുന്നതും കാണാം. പിന്നാലെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
തുടർന്ന്, നൗപദ പോലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
0 Comments