banner

കൊല്ലത്ത് ടിപ്പർ ലോറിയ്ക്കടിയിൽപ്പെട്ട് പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം : കൊല്ലത്ത് ലോറിയ്ക്കടിയിൽപ്പെട്ട് പൊലീസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ സി.സി ജോൺസൺ ആണ് മരിച്ചത്. ചായ കുടിയ്ക്കാനോ മറ്റോ ആയി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. സമീപത്തെ ചെറിയ കയറ്റം കയറി വരികയായിരുന്ന ലോറിയാണ് ഇദ്ദേഹത്തിനെ ഇടിച്ച് ഇട്ടത്. തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.

ആശുപതി ജംഗ്ഷനിൽ ഡ്യൂട്ടിയിൽ ആയിരുന്ന എസ്ഐയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ്. മരണത്തിന് തൊട്ടു മുൻപും ഔദ്യോഗിക കൃത്യങ്ങളിൽ കർമ്മ നിരതനായിരുന്നു അദ്ദേഹമെന്നും വ്യത്തങ്ങൾ സൂചിപ്പിച്ചു. 

അടുത്തിടെയാണ് റെയിൽവേ പൊലീസിൽ നിന്നും തിരികെ പൊലീസ് സേനയിൽ ഗ്രേഡ് എസ്.ഐയായി ചാർജ്ജെടുത്തത്.  കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സി.സി ജോൺസൻ ആണ് ടിപ്പർ ലോറി ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments