banner

വാക്സിനെടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസും നൽകേണ്ടതില്ല, ഉത്തരവ് പുറത്ത്; സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്ര : വാക്സിനെടുക്കാത്തവർക്ക് മുട്ടൻ പണി നൽകാനൊരുങ്ങുകയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ്  ജില്ലാ ഭരണകൂടം. ഇവിടെ   വാക്സിനെടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസും നൽകേണ്ടതില്ല എന്നാണ് കളക്ടര്‍ സുനില്‍ ചവാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് എങ്കിലും എടുക്കാത്തവര്‍ക്കെതിരെയാണ് നടപടി  വാക്സിനെടുക്കാത്തവർക്ക്  റേഷനും പെട്രോളും ഡീസലും ഗ്യാസും നല്‍കേണ്ടെന്ന്  ഔറംഗാബാദ്  ജില്ലാ ഭരണകൂടം തീരുമാനിച്ചതായാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. 

ജില്ലയിലെ കൊവിഡ് വാക്‌സിനേഷന് പ്രതീക്ഷിച്ചത്ര വേഗതയില്ലാത്തതിനാലാണ് ഇത്തരത്തിലൊരു വിചിത്ര നടപടി. കൊവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments