banner

24കാരൻ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

കോട്ടയം സ്വദേശിയായ യുവാവിനെ മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ റ്റി.എ മുഹമ്മദിൻ്റെ മകൻ അഷ്ക്കറിനെയാണ്(24) മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 6.30 ന് വീടിൻ്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. അഷ്ക്കർ ഒരു വർഷക്കാലമായി എറണാകുളത്ത് താമസിച്ച് വരികയാണ്. 

7 മാസം മുൻപ് ഇസ്റ്റഗ്രാം വഴി മുതുകുളം ഒൻപതാം വാർഡിൽ കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു.തുടർന്ന് 6 മാസം മുൻപ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി. ഇവിടെ തന്നെ താമസിച്ച് വരികയായിരുന്നു. 3 മാസം മുൻപ് മുതുകുളത്തെ മഞ്ജുവിൻ്റെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. മൃതദേഹം കണ്ടതിനെ തുടർന്ന് മഞ്ജുവും മാതാവ് വിജയമ്മയും നാട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് നാട്ടുകാർ എത്തി കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. 

പോലീസും സയൻ്റിഫിക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തി. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്ക്കറിൻ്റെ ബന്ധുക്കൾ ആരോപിച്ചു. മൃതദേഹത്തിൽ ചില പാടു കൾ ഉള്ളത് പോലീസിന് കൂടുതൽ സംശയം ഉണ്ടാക്കുന്നതായി സൂചനയുണ്ട്.

إرسال تعليق

0 تعليقات