തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇന്നലെയും അവധി നൽകിയിരുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പല പൊതു സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്.
അതേസമയം, തെക്കൻ കേരളത്തിൽ മഴ തുടരുകയാണ് എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് കാര്യമായ ശമനമുണ്ട്. തുടർ സാഹചര്യങ്ങൾ പരിഗണിച്ച് ജില്ലകളിലും അവധി പ്രഖ്യാപിക്കാൻ ഇടയുണ്ട്.
അതേ സമയം, അഷ്ടമുടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാളെ നടക്കാനിരുന്ന ഹയർ സെക്കൻ്ററി പ്രവേശനോത്സവം 'വരവേൽപ്പ് 2021' മറ്റനാളത്തേക്ക് മാറ്റിവച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
0 Comments