Latest Posts

കലികാലം, പതിനാറുകാരിയെ പതിനേഴുകാരൻ വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : സുഹൃത്തായ പതിനേഴുകാരൻ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരായിന്മേൽ ആൺകുട്ടി അറസ്റ്റിലായി. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പിന്നാലെ, ആൺകുട്ടിയെ പൊലീസ് പിടികൂടി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ കുട്ടിയെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിലാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. വീട്ടിലെത്തിയാണ് പതിനേഴുകാരൻ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതിയിന്മേൽ ആരോപിക്കുന്നത്. 

പെൺകുട്ടിയുടെ വീട്ടിലെത്തിയ പതിനേഴ് കാരൻ പെൺകുട്ടിയുടെ മുകളിലുള്ള മുറിയിൽ കടന്നുകയറിയാണ് ആൺകുട്ടി പീഡനത്തിന് ശ്രമിച്ചത്. അപരിചിതന്‍റെ ശബ്ദം കേട്ട പെൺകുട്ടിയുടെ അച്ഛൻ മുകളിലത്തെ പെൺകുട്ടിയുടെ മുറിയിൽ എത്തി നോക്കിയപ്പോഴാണ് പതിനേഴ്കാരനെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷം ഇയാൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്.

ഒരേ വിദ്യാലയത്തിലാണ് ഇരുവരും പഠിക്കുന്നത്. പെൺകുട്ടിയും പിടിയിലായ ആൺകുട്ടിയും തമ്മിൽ സൗഹൃദത്തിലായിരുന്നെന്നും പറയപ്പെടുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പതിനേഴുകാരനെതിരെ പരാതിയിന്മേൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനിടയിൽ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ വാഹനമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കേസ് നിലവിലുണ്ട് തുടർന്ന് ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

0 Comments

Headline