banner

വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം, പ്രതിഷേധവുമായി എസ്എഫ്ഐ

ജെഎന്‍യു വില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം. സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്താനിരുന്ന പരിപാടി വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ എത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ, ഒത്തുതീര്‍പ്പിനായി എത്തിയ വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ക്ക് നേരെ എബിവിപി അക്രമം അഴിച്ചു വിടുകയായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് വ്യക്തമാക്കി. ക്രൂരമായ അക്രമം നടന്നിട്ടും ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ പ്രതികരിക്കാത്തതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.

إرسال تعليق

0 تعليقات