banner

എസ്.ഐയെ മർദ്ദിച്ച കേസിൽ കൊല്ലം സ്വദേശിയായ സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ, അക്രമം വാഹന പരിശോധനയ്ക്കിടെ

ചേർത്തല : എസ്.ഐയെ മർദ്ദിച്ച സൈനികൻ ഉൾപ്പടെയുള്ള മൂന്നുപേർ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് ഹൈവേ പട്രോൾ എസ് ഐയെ ഈ സംഘം മർദ്ദിച്ചത്. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ്ഐ ജോസി സ്റ്റീഫന് നേരെ അക്രമമുണ്ടായത്. പരുക്കേറ്റ എസ്ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികൻ ജോബിൻ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീർ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിൻ രാജ്(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്.  ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.  പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments