എഴുകോൺ സർക്കാർ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ നവംബർ 19 ന് നടക്കും.
സ്ട്രീം ഒന്നിൽ ട്യൂഷൻ ഫീ വെവിയർ, ഇ.ഡബ്ളിയു. എസ് വിഭാഗങ്ങളിൽപ്പെടുന്ന റാങ്ക് ലിസ്റ്റിലെ എല്ലാ അപേക്ഷകർക്കും, മുസ്ലിം, ഈഴവ,ജനറൽ വിഭാഗത്തിൽ 30,000 വരെ റാങ്കുള്ളവർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
എസ്.എസ്.എൽ.സി, സംവരണങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫീസ് ആനുകൂല്യത്തിന് വരുമാന സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. മറ്റ് പോളിടെക്നിക് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഫീസ് രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവ ഹാജരാക്കണം.
പ്രവേശനം ലഭിക്കുന്ന, ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ കോഷൻ ഡെപ്പോസിറ്റായി ആയിരം രൂപയും ഒരു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 3780 രൂപ എടിഎം കാർഡ് മുഖേനയും പിടിഎ സംഭാവന പണമായും അടക്കണം.
0 Comments