banner

അഷ്ടമുടി കായലിൽ നിന്നും യുവാവിൻ്റെ മൃതദേഹം ലഭിച്ചു

അഷ്ടമുടി കായലിൽ നിന്നും യുവാവിൻ്റെ മൃതദേഹം ലഭിച്ചു. അഷ്ടമുടി, അരുൺ ഭവനത്തിൽ അരുൺ അശോക് (29) ൻ്റെ മൃതദേഹമാണ് കായലിൽ നിന്നും ലഭിച്ചത്. മരിച്ച യുവാവ് മുമ്പ് സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുള്ളതായി പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം യുവാവിനെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയിന്മേൽ അന്വേഷണം നടത്തി വരവേയാണ് കായലിൽ നിന്നും യുവാവിൻ്റെ മൃതദേഹം ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാനാണ് സാധ്യത.

* പ്രാഥമിക വിവരം മാത്രമാണ് പ്രസിദ്ധീകരണ സമയം ലഭിച്ചിട്ടുള്ളത്

إرسال تعليق

0 تعليقات