banner

കൊല്ലത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം : പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായിരുന്നു പൂവറ്റൂർ സ്വദേശി രഞ്ജിത്ത് (40) ആണ് തൂങ്ങിമരിച്ചത്. കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം.

പഞ്ചായത്തിലെ താല്കാലിക ഡ്രൈവർ തസ്തികയിൽ വർഷങ്ങളായി ജോലി നോക്കി വരുകയായിരുന്നു രഞ്ജിത്ത്. അടുത്തിടെ പിതാവിൻ്റെ മരണവുമായി ബന്ധപ്പെട്ടും, കൊവിഡ് പിടിപ്പെട്ടതിനെ തുടർന്നും മാസങ്ങളായി ജോലിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ രഞ്ജിത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും തുടർന്ന് ഇദ്ദേഹം മാനസിക സമർദ്ധത്തിലായിരുന്നെന്നും പിന്നാലെ ജോലിയിൽ തിരികെ എടുത്തെങ്കിലും മറ്റ് പ്രശ്നങ്ങൾ തുടർന്നിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കാണാതായിരുന്നു. ഇതിനെ തുടർന്ന് കുടുംബം പുത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദർ സ്ഥലം പരിശോധിക്കുകയാണ്.

Post a Comment

0 Comments