banner

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ പാസാക്കി

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബിൽ ലോക്സഭയിൽ പാസയത് ചർച്ചയില്ലാതെ. ബില്ലിന്‍മേല്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ നിലപാട് സ്പീക്കര്‍ തള്ളിയിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ച ഒറ്റവരി ബില്ലാണ് പാസായത്.

കൃഷിമന്ത്രി ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.  സഭാ നടപടികള്‍ സാധാരണനിലയിലാകാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി‍. 

എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ലോക്സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു, ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.

إرسال تعليق

0 تعليقات