banner

മക്കളെ കഴുത്തുഞെരിച്ച് കൊന്ന അമ്മ അറസ്റ്റിൽ, ഇവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

ഷൊര്‍ണൂരില്‍ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കുശ്രമിച്ച കേസില്‍ അമ്മ ദിവ്യയാണ് അറസ്റ്റിലായത്. 

മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ദിവ്യയുടെ ശ്രമം. ഇതിന് മുന്നേ കുട്ടികളെ ദിവ്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

إرسال تعليق

0 تعليقات