അനൂപ് പ്രാക്കുളം
പ്രാക്കുളം : നിയന്ത്രണ വിട്ട വാഹനം കലുങ്കിലിടിച്ചു യാത്രക്കാരായ രണ്ട് പേർ നിസാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോസ്തലക്കാവിന് ക്ഷേത്രത്തിന് സമീപത്തെ ബോട്ട് ജെട്ടി ജംങ്ഷനിലെ കലുങ്കിലിടിച്ച് അല്പം മുമ്പാണ് അപകടമുണ്ടായത്.
ഇന്നോവ ക്രിസ്റ്റ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി പതിനൊന്ന് കഴിയേയാണ് സംഭവം. ഇതിലെ യാത്രക്കാരായ ചിറ്റയം, മുണ്ടയ്ക്കൽ പള്ളിയ്ക്ക് സമീപം താമസിക്കുന്ന ബാബു (55), അരുൺ (33) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ബാബുവിനെ മതിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രാക്കുളത്ത് നിന്ന് ചിറ്റയത്തേക്ക് പോകുകയായിരുന്ന ഇവർ എതിർദിശയിൽ നിന്ന് വന്ന മാരുതി സ്വിഫ്റ്റിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട വാഹനം കലുങ്കിലിടിക്കുകയായിരുന്നു.
0 Comments