banner

കൊല്ലത്ത് നാട്ടുകാരുടെ മുന്നിൽ വെച്ച് യുവാവ് തോട്ടിൽ ചാടി മരിച്ചു

കൊല്ലം : കൊട്ടാരക്കരയിൽ നാട്ടുകാർ നോക്കി നില്ക്ക യുവാവ് പുലമൺ തോട്ടിലേക്ക് ചാടി മരണപ്പെട്ടു. മീൻമുടിപ്പാറയ്ക്ക് സമീപമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശിയായ സുനിലാണ് (35 - നിഗമനം) മരിച്ചത്.  യുവാവ് കുറച്ച് നാളുകളായി പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞ്. ഇയാൾക്ക് മാനസിക രോഗം ഉള്ളതായി പറയപ്പെടുന്നു.

യുവാവ് പരിസരത്ത് അലഞ്ഞു തിരിയുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ സ്ഥലത്തെ ജനപ്രതിനിധി സ്ഥലത്ത് എത്തുകയും യുവാവിനോട് സംസാരിക്കുകയുമായിരുന്നു ഇതിനിടെ യുവാവ് തോട്ടിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വിലക്കുകയും ചെയ്തു എന്നാൽ പിന്നാലെ ഇയാൾ പതിയെ തോട്ടിലേക്ക് ഇറങ്ങുകയും ശക്തമായ കുത്തോഴുക്കിൽ മറിഞ്ഞ് ഒഴുക്കിൽപ്പെടുകയുമായിരുന്നു.

ഒഴുക്കിൽ പോകവേ സമീപത്തെ പാലത്തിൻ്റെ ഭിത്തിയിൽ ഇടിച്ച് യുവാവിൻ്റെ തലയ്ക്ക് പരിക്കേറ്റതായും ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നു. നൂറ് മീറ്ററോളം ഒഴുകി പോയ യുവാവിനെ വലവിരിച്ചാണ് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത് എന്നാൽ യുവാവ് ഇതിനകം മരിച്ചിരുന്നു.

കൊട്ടാരക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചതായാണ് വിവരം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments