കൊച്ചി : ചായ കുടിച്ചു കൊണ്ടിരുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കാഞ്ഞിരമറ്റം ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജൻ-കുമാരി ദമ്പതികളുടെ മകൻ അനന്തുരാജാണ് (28) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. എറണാകുളത്ത് വർക്ക് ഷോപ്പിൽ കാർ മെക്കാനിക്കായിരുന്നു അനന്തുരാജ്. മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments