banner

തൃക്കരുവാ മിനി സ്റ്റേഡിയം ചെളിക്കുണ്ടാകുന്നു, ചെളിയിൽ പൂഴ്ത്തിയത് ഒരു കോടി നാല്പത്തഞ്ചു ലക്ഷം രൂപ; അഴിമതി ആരോപിച്ച് ജനങ്ങൾ

അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര 

കളിസ്ഥലത്തും കൈയ്യിട്ട് വാരിയോ?

തൃക്കരുവ : തൃക്കരുവ മിനി സ്റ്റേഡിയത്തിലൂടെ ചെളിയിൽ പൂഴ്ത്തിയത് ഒരു കോടി നാല്പത്തഞ്ച് ലക്ഷം രൂപ. തൃക്കരുവയിലെ കായിക പ്രതിഭകളെ ഉയർത്തിയെടുക്കാൻ ഒരു കോടി നാല്പത്തിയഞ്ച് ലക്ഷം ചിലവിച്ച് നിർമ്മിച്ച പഞ്ചായത്ത് സ്റ്റേഡിയം അഴിമതിയുടെ കൈയ്യൊപ്പാകുന്നതായി ആരോപണം. ഈ വർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഇത് വരെയും പൂർണ്ണതയിലേക്ക് എത്തിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ, പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ നടന്ന നിർമ്മാണത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പൊതു ആരോപണം. ഒരു മഴയിൽ സ്റ്റേഡിയം മുഴുവൻ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പത്രങ്ങളിൽ ഒരു കോടി മുപ്പത് ലക്ഷവും പഞ്ചായത്ത് ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസിൽ ഒരു കോടി നാല്പത്തഞ്ച് ലക്ഷവുമാണ് ചിലവഴിച്ചതായി രേഖപ്പെടുത്തിയത്. ഇതിൽ വന്ന വൈരുദ്ധ്യവും അക്കാലങ്ങളിൽ അഷ്ടമുടി ലൈവ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയങ്ങളിലെല്ലാം അഷ്ടമുടി ലൈവി നെ താഴ്ത്തിക്കെട്ടുന്ന നിലപാടാണ് വൃക്തിയധിഷ്ഠിതമായി ചിലർ സ്വീകരിച്ച് വന്നത്.

ഇപ്പോൾ സ്റ്റേഡിയത്തിൻ്റെ അവസ്ഥ തികച്ചും ശോചനീയമാണ് ഒരു വർഷം കഴിയും മുന്നേ ഇത്തരത്തിലേക്ക് എത്തിയതിന് കാരണം നിർമ്മാണത്തിലെ ഗുരുതര അപാകത തന്നെയാണെന്നാണ് കായിക പ്രേമികൾ ആരോപിക്കുന്നത്. ഈക്കാര്യമെല്ലാം അന്വേഷിക്കാൻ ഒരുങ്ങുകയാണ് അഷ്ടമുടി ലൈവ് സംഘം. കളിസ്ഥലത്തും കയ്യിട്ടുവാരിയോ? എന്ന തലക്കെട്ടോടെ വരും ദിവസങ്ങളിൽ വായനക്കാർക്ക് വായിക്കാൻ കഴിയും.

Post a Comment

0 Comments