banner

കൊല്ലത്തിന് ഇന്ന് കണ്ണീർ ദിനം, കല്ലടയാറിൽ നവവരനും സുഹൃത്തും മുങ്ങിമരിച്ചു; അപകടം കുടുംബത്തിന് മുന്നിൽ

കൊല്ലം : പുനലൂർ ,തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. തെന്മല ഡാം ജംഗ്ഷന് സമീപം കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അൽത്താഫ് (26), അൻസിൽ (23) എന്നിവരാണ് ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചത്.

രണ്ട് വാഹനങ്ങളിലായി കുടുംബത്തോടൊപ്പം ഏർവാടി പള്ളിയിൽ പോയി തിരികെ വരും വഴിയാണ് കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാൻ ഇറങ്ങിയത് തുടർന്ന് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

തെന്മല പോലീസിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വിദേശത്ത് ജോലി നോക്കിയിരുന്ന അൻസിലിന്റെ വിവാഹം കഴിഞ്ഞ ഒക്ടോബർ 17ന് ആയിരുന്നു തുടർന്ന്  തിരികെ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് യാത്ര നടത്തുകയായിരുന്നു . ഈ മാസം 25ന് വിദേശത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു അൻസിൽ.

إرسال تعليق

0 تعليقات