banner

കൊല്ലത്ത് ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ

കൊട്ടിയം : വീട്ടിലാരുമില്ലാതിരുന്ന സ​മ​യ​ത്ത് വീ​ടിൻറ ഓ​ട് പൊ​ളി​ച്ച് അതിക്രമിച്ച് കയറി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കി​ട​ക്ക​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ സ്വ​ർ​ണ​വും പ​ണ​വുമാണ് ഇവർ കവർന്നത്.

തൃ​ക്കോ​വി​ൽ​വ​ട്ടം സ്വദേശിയായ ഉ​ദ​യ​ൻ (40), ശി​വ​ജി എ​ന്നി​വ​രെയാണ് സംഭവുമായി കൊ​ട്ടി​യം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ​ദി​വ​സം ഡീ​സ​ൻ​റ്മു​ക്ക് ച​രു​വി​ള​വീ​ട്ടി​ൽ മ​ഹേ​ശ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ലെ അ​ല​മാ​ര വെ​ട്ടി​പ്പൊ​ളി​ച്ച് അ​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണ​മോ​തി​ര​ങ്ങ​ളും അ​ല​മാ​ര​യി​ൽ പ​ല സ്​​ഥ​ല​ത്താ​യി ​ വെച്ചി​രു​ന്ന ഏ​ക​ദേ​ശം 10,000 രൂ​പ​യു​മാ​ണ്​ പ്രതികൾ മോ​ഷ്​​ടി​ച്ച​ത്. 

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്ര​തി​ക​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments