banner

ഭൂമിക്കടിയിൽ മുഴക്കം, കോട്ടത്ത് ഭൂചലനമെന്ന് സൂചന

കോട്ടയം : മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം. നേരിയ ഭൂചലനമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിൽ  ഭൂചലനമെന്ന തരത്തിലുള്ള മുഴക്കം അനുഭവപ്പെട്ടത്. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 

Post a Comment

0 Comments