Latest Posts

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

മുംബൈ : വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
രാം നാഗേഷ് ശ്രീനിവാസ് അകുബത്തിനി എന്നയാളാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.

ഇയാൾ ഹൈദരാബാദ് ഐഐടിയിൽ നിന്നും ബിരുദം നേടിയ ആളാണെന്നും പൊലീസ് വ്യക്തമാക്കി.  ഓൺലൈനിലൂടെ ട്രോളിംഗ് നടത്താനായി ഇയാൾ ഒന്നിലധികം ഐഡന്റിറ്റികൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ നടന്ന സംഭവങ്ങൾ ഒന്നും തന്നെ വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കൾക്കും, അവർ പറയുന്നത് പ്രകാരം അദ്ദേഹം യുഎസിൽ ഉന്നതപഠനത്തിനായി അടുത്ത ദിവസം യാത്ര തിരിക്കാനിരിക്കുകയായിരുന്നു. പഠനപ്രവർത്തനങ്ങളിൽ ടോപ്പറായിരുന്നു അദ്ദേഹം.

രാം നാഗേഷ് ശ്രീനിവാസ് അകുബത്തിനി  സോഫ്റ്റ്‌വെയർ എഞ്ചിനീയറായി, പ്രവർത്തിച്ചുവരുകയായിരുന്നു ഇദ്ദേഹം ഒരു മാസം മുമ്പ് വരെ ബെംഗളൂരുവിലെ ഒരു പ്രമുഖ ഫുഡ് ഡെലിവറി ആപ്പിൽ പ്രവർത്തിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎസിൽ ബിരുദാനന്തര ബിരുദത്തിനായുള്ള യാത്രയ്ക്കായി അദ്ദേഹം തൻ്റെ ജോലി  ഉപേക്ഷിക്കുകയും ചെയ്തു.

അറസ്റ്റിന് പിന്നാലെ രാം നാഗേഷിന്റെ  അച്ഛനും സുഹൃത്തും കൂടെ മുംബൈയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

0 Comments

Headline