banner

വിമർശനങ്ങൾക്ക് അന്ത്യം, മയിൽ നമ്മുടെ ദേശീ പക്ഷിയാണെന്ന് ഉപദേശം നൽകി വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ

സമൂഹമാധ്യമങ്ങളില്‍ വേറിട്ട അവതരണ ശൈലി കൊണ്ടും പാചക പരീക്ഷങ്ങളുടെ പുത്തൻ ആശങ്ങൾ പങ്ക് വെച്ചും  ലോക മലയാളികൾക്കിടയിൽ ശ്രദ്ധേയനായ യൂട്യൂബ റണ് ഫിറോസ് ചുട്ടിപ്പാറ.  കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തിൻ്റെ ഒരു വീഡിയോ വിവാദത്തിലായിരുന്നു. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ  കറിവയ്ക്കാന്‍ ദുബായിലേക്ക്  പോകുന്നുവെന്നാണ് വീഡിയോയിൽ ഫിറോസ് പറഞ്ഞത്. ഇതേത്തുടർന്ന് ഫിറോസിന്റെ പുതിയ വീഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്. ദേശീയത ഉയര്‍ത്തി ഫിറോസിനെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. 

ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഏതായാലും മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പോയ ഫിറോസ് ചുട്ടിപ്പാറ തീരുമാനം മാറ്റിയിരിക്കുന്നു. മയിലിന് പകരം കോഴിയെ കറിവെക്കുന്നതാണ് ഫിറോസിന്‍റെ പുതിയ വീഡിയോ. മയിലിനെ ഒരു പാലസിന് കൈമാറിയെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഇതോടെ വിമർശനങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. വിമർശിച്ചവർ തന്നെ വീഡിയോ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

പുതിയ വീഡിയോയിൽ മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ഫിറോസ് പറയുന്നുണ്ട്. 'മയിലിനെ ആരെങ്കിലും കറിവെക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ അങ്ങനെയൊരു കാര്യം. എത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വെക്കുന്നു'- ഫിറോസ് വ്യക്തമാക്കുന്നു. 20000 രൂപയോളം കൊടുത്താണ് ഫിറോസ് കറിവെക്കാനായി മയിലിനെ വാങ്ങിയത്. ഇതിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഫിറോസ് ചുട്ടിപ്പാറ നേരിട്ടത്.

Post a Comment

0 Comments