banner

അഷ്ടമുടി സ്കൂളിൽ 'വരവേൽപ്പ് 2021' നാളെ നടക്കും

അഷ്ടമുടി : കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വൺ ക്ലാസുകൾക്കുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2021 ' അഷ്ടമുടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാളെ നടക്കും. സ്കൂൾ ആഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡൻ്റ് ഷിബു ജോസഫിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്തംഗം ബി ജയന്തി ഉദ്ഘാടനം ചെയ്യും.

സ്കൂൾ പ്രൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം നേരുന്ന വേദിക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഷുക്കൂർ, തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ആർ. രതീഷ്, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ സി.ദേവരാജൻ തുടങ്ങിയവർ ആശംസ അറിയിക്കും. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സനിൽ കുമാർ നന്ദി പ്രകാശിപ്പിക്കും. പുതുതായി ഹയർ സെക്കൻ്ററിയിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം.

പിന്നാലെ, പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ്റെ നേതൃത്വത്തിൽ "കൂട്ടുകൂടാം കൂടെ പഠിക്കാം" എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള  വിദ്യാർത്ഥികൾക്കായുള്ള പ്രചോദനാത്മകമായ ലൈവ് സെക്ഷൻ ആരംഭിക്കും. തുടർന്ന് അക്കാദമിക നിർദേശങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രിൻസിപ്പൾ പോൾ ആൻറണിയുടെ നേതൃത്വത്തിൽ അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളുമായി സംവദിക്കും.

إرسال تعليق

0 تعليقات