banner

കുട്ടിക്കളി കാര്യമായപ്പോൾ, പുരയിടത്തിൽ വീണ പന്ത് പിടിച്ചുവാങ്ങിയ വൈരാഗ്യത്തിന് മൺവെട്ടി കൊണ്ട് തല അടിച്ചു പൊട്ടിച്ചു; സംഭവം അഞ്ചാലുംമൂട്ടിൽ

അഞ്ചാലുംമൂട് : ഫുഡ്ബോൾ പുരയിടത്തിൽ വീണത് തിരിച്ചു തരാത്തതിനെ തുടർന്ന് ബോൾ പിടിച്ചു വാങ്ങിയ വൈരാഗ്യത്തിന് മൺവെട്ടി കൊണ്ട് യുവാവിൻ്റെ തല അടിച്ചു പൊട്ടിച്ചു. യുവാവിൻ്റെ പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തൃക്കടവൂർ, കുരീപ്പുഴ സ്വദേശി രാജേഷ് എന്നയാളാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.

പരാതിക്കാരനായ യുവാവും കുട്ടികളും കളിയ്ക്കവേ അബദ്ധവശാൽ പ്രതിയുടെ പറമ്പിലേക്ക് പോയ ഫുഡ്ബോൾ തിരിച്ചെടുക്കാൻ പോയ കുട്ടികൾക്ക് പന്ത് നൽകാത്തതിനെ തുടർന്ന് പരാതിക്കാരൻ നേരിട്ടെത്തി ഫുഡ്ബോൾ ചോദിയ്ക്കുകയും എന്നാൽ തിരികെ നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. തുടർന്ന് ഫുഡ്ബോൾ പിടിച്ചു വാങ്ങിയ പരാതിക്കാരനെ ഇതിൻ്റെ വൈരാഗ്യത്തിൽ പ്രതി രാജേഷ് മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു. യുവാവ് അഞ്ചാലുംമൂട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ സി.ഐ ദേവരാജൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്യാം .ബി, ബാബു കുട്ടൻപിള്ള എ.എസ്.ഐ ഓമനകുട്ടൻ പിള്ള തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments