പ്രണയിനികളായ നാല് യുവതികൾ ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബംഗാളിലെ കൂച്ച്ബിഹാർ ജോർപത്കി സ്വദേശി സുഭമോയ് കുമാറാണ് പ്രണയിനികൾ വീട്ടിലെത്തിയതിന് പിന്നാലെ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ നിലവിൽ കൂച്ച്ബിഹാർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണംചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
കുറച്ച് നാളുകൾക്ക് മുമ്പാണ് സുഭമോയ് കുമാറിന്റെ വീട്ടിൽ യുവതികൾ എത്തിയത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ സുഭമോയ് നാല് കാമുകിമാരുമായും ഒരേ സമയം പ്രണയമുണ്ടായിരുന്നു. മറ്റു പെൺകുട്ടികളുമായുള്ള ബന്ധം ഓരോ കാമുകിമാരിൽനിന്നും അതീവ രഹസ്യമായി സൂക്ഷിച്ചായിരുന്നു നാല് പ്രണയവും ഇയാൾ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാൽ അടുത്തിടെ കാമുകിമാർക്ക് ഇക്കാര്യത്തിൽ സുഭമോയ്യുടെ പ്രണയങ്ങളെപ്പറ്റി സൂചനകൾ ലഭിച്ചു. തുടർന്ന് നാല് പെൺകുട്ടികളും പരസ്പരം പരിചയപ്പെടുകയും സുഭമോയ് തങ്ങളെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നാല് കാമുകിമാരും ഒരുമിച്ച് സുഭമോയിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ യുവാവിന്റെ കുടുംബാംഗങ്ങളാരും തയ്യാറായില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. യുവാവിനെതിരേ കാമുകിമാരാരും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
0 Comments