banner

പതിനേഴ്കാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും

പതിനേഴ്കാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും. മലപ്പുറത്താണ് സംഭവം  പ്രായപൂർത്തിയാകാത്ത പെൺകുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായ കേസിലാണ് ഉന്നതവിദ്യാഭ്യാസമുളള പ്രതിക്കെതിരെ മഞ്ചേരി പോക്സോ കോടതി കടുത്ത ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കേണ്ട സഹോദരി ഭര്‍ത്താവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വിദേശത്ത് ഉയര്‍ന്ന ശമ്പളമുളള ജോലിയും ഉന്നത വിദ്യാഭ്യാസവുമുളള പ്രതി 17കാരിയെ ആദ്യം പീഡനത്തിന് ഇരയാക്കിയപ്പോള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി പലവട്ടം പീഡിപ്പിച്ചു.

രണ്ടു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് ഒന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. 33കാരനായ പ്രതിയുടെ ജീവിതാവസാനം വരെ ജയില്‍ കഴിയണമെന്നാണ് കോടതിവിധിയിലൂടെ വ്യക്തമാക്കിയത്. ഭാര്യയെ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കമുളള പരാതിയിലും പ്രതിക്കെതിരെ നിലവില്‍ കേസുണ്ട്.

إرسال تعليق

0 تعليقات